2009, ഡിസംബർ 24, വ്യാഴാഴ്‌ച

ബ്ലോഗ് അവാര്‍ഡ്-കാപ്പിലാനു കോപം

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് അവാര്‍ഡ് വോട്ടിംഗ് സംബന്ധിച്ച് ഭ്രാന്തന്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചതില്‍ കാപ്പിലാന്‍ എന്ന ബ്ലോഗര്‍ക്ക് തീവ്രകോപം. ലിങ്ക് ഇവിടെ.

ഭ്രാന്തന്‍ കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ ചോദിച്ച ചോദ്യത്തിനു ബൂലോകം ഓണ്‍ലൈന്‍ വ്യക്തമായ ഒരു മറുപടിയും പറയാതെ അഴകൊഴമ്പന്‍ രീതിയില്‍ എന്തോ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണുണ്ടായത്.

ആദ്യത്തെ പോസ്റ്റില്‍ കമന്‍റുമായി പ്രത്യക്ഷപ്പെട്ട കാപ്പിലാന്‍ എന്ന ബ്ലോഗര്‍ ഭ്രാന്തനെയും നോമിനേറ്റ് ചെയ്ത് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും ഭ്രാന്തന്‍ അതിന് വഴിപ്പെട്ടില്ല. ഭ്രാന്തന്‍റെ അനുവാദം വാങ്ങാതെ നോമിനേറ്റ് ചെയ്താല്‍ അത് വേറെ പ്രശ്നം. അത് അവിടെ നില്‍ക്കട്ടെ.

ഭ്രാന്തന്‍റെ ചോദ്യങ്ങള്‍ വെറും ജല്പനമാണെന്ന് പറയുന്ന കാപ്പിലാന്‍ എന്തിനാണ് വേവലാതിപ്പെടുന്നത്? കൂടാതെ വോട്ടിംഗിനിടയിലും നോമിനേഷന്‍ നടത്താം എന്നൊക്കെയാണ് കാപ്പിലാന്‍ പറയുന്നത്. ഇത് വോട്ടിലുള്ള മൊത്തം വിശ്വാസ്യതയെ ബാധിക്കില്ലേ? ബൂലോകം ഓണ്‍ലൈനിന് ഒന്നു പറയാനുണ്ടാവില്ല എന്ന് ഭ്രാന്തനറിയാം. കാപ്പിലാന്‍ വീണ്ടൂം കോപിച്ചേക്കും. ഉത്തരം മുട്ടുമ്പോളാണല്ലോ ഉലക്ക തപ്പുന്നത്

2 comments:

അജ്ഞാതന്‍,  2009, ഡിസംബർ 24 7:51 PM  
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ഭ്രാന്തന്‍... 2009, ഡിസംബർ 25 3:26 PM  

വ്യാജ നാമത്തില്‍ വന്ന കമന്‍റുകള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഭ്രാന്തന്‍ വ്യക്തിഹത്യ ഉദ്ദേശിക്കുന്നില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു യഥാര്‍ത്ഥ ഐ.ഡി യിലൂടെ അഭിപ്രായം പറഞ്ഞോളൂ. അല്ലാത്തവ ഡിലീറ്റ് ചെയ്യപ്പെടും