ബ്ലോഗ് അവാര്ഡ്-സാമ്പിള്‍ വോട്ടിംഗെന്ന പറ്റിക്കല്‍
നാളെ തുടങ്ങുമെന്ന് പറയുന്ന ബൂലോകം ഓണ്‍ലൈന്‍ വക അവാര്‍ഡ് തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ ഒരു സാമ്പിള്‍ പോള്‍ നടത്തിയത് അവാര്‍ഡ് പരിപാടിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു.
വായനക്കാര്‍ക്ക് തങ്ങള്‍ക്ക് താല്പര്യമുള്ള ബ്ലോഗുകളെ നോമിനേറ്റ് ചെയ്യാന്‍ അവസരം കൊടുത്തിരുന്നല്ലോ. അങ്ങനെ ധാരാളം ബ്ലോഗുകള്‍ വായനക്കാരുടേതായി നോമിനേഷന്‍ കിട്ടി വന്നിട്ടുണ്ട് എന്ന് ബൂലോകം ഓണ്‍ലൈനിന്‍റെ ഈ ലിങ്ക് വ്യക്തമാക്കുന്നുണ്ട്.
പക്ഷേ യഥാര്‍ത്ഥ വോട്ടിംഗിനു മുന്‍പ് ഒരു ട്രയല്‍ വോട്ട് നടത്തിയത് എന്തിന്? അതും നോമിനേഷന്‍ ക്ലോസ് ചെയ്യുന്നതിനും മുന്‍പെ.
സാമ്പിള്‍ വോട്ടിംഗില്‍ നിരന്നത് നേരത്തെ നോമിനേഷന്‍ ലഭിച്ചവരില്‍ വളരെ കുറച്ച് ബ്ലോഗര്‍മാരുടെ പേരുകള്‍. മിക്കവരും ബൂലോകത്ത് സുപരിചിതരും. ഇതിലൂടെ യഥാര്‍ത്ഥ വോട്ടിംഗിനു മുന്‍പേ വോട്ടര്‍മാരുടെ ശ്രദ്ധ ചില ബ്ലോഗര്‍മാരിലേക്ക് തിരിക്കാനുള്ള ഒരു രഹസ്യ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയായിരുന്നോ ബൂലോകം ഓണ്‍ലൈന്‍? അതായത് ചില ബ്ലോഗര്‍മാരൊക്കെ മുന്നിലെത്തണെമെന്ന് ബൂലോകം ഓണ്‍ലൈന്‍ പ്രതീക്ഷിക്കുന്ന്നുവെന്നതെന്നാണോ കുറച്ച് പേരെ മാത്രം ഉള്‍പ്പെടുത്തിയ സാമ്പിള്‍ വോട്ടിന്‍റെ ഉദ്ദേശം?
സാമ്പിള്‍ വോട്ടിംഗും അതിന്‍റെ ഫലവും കണ്ട് സാമ്പിള്‍ വോട്ടില്‍ ജയിച്ചവര്‍ക്കു വേണ്ടി ഫൈനല്‍ വോട്ടിംഗില്‍ വോട്ടിടാനെത്തുന്നവര്‍ ചായാന്‍ സാധ്യതയുണ്ട്. അതായത് ഈ സാമ്പിള്‍ വോട്ട് മൂലം വോട്ടര്‍മാരായ വായനക്കാര്‍ക്ക് മുന്‍ വിധി ഉണ്ടാകുന്നു. അങ്ങിനെ അവര്‍ സാമ്പിള്‍ വോട്ടിംഗില്‍ മുന്നിട്ട് നിന്നവര്‍ക്കു മാത്രം വോട്ടു ചെയ്യുന്നു.
തന്നെയല്ല വോട്ട് ഫലം അപ്പോള്‍ തന്നെ കാണിക്കുന്നതും ശരിയല്ല. ഏത് തെരഞ്ഞെടുപ്പിലും പോളിംഗ് അവസാനിച്ച ശേഷം മാത്രമാണ് ഫലം വരുന്നത്. അപ്പോള്‍ ഈ സാമ്പിള്‍ വോട്ട് ഫലം എന്തിനു അപ്പപ്പോള്‍ പ്രസിദ്ധീകരിച്ചുവെന്നതും മേല്പ്പറഞ്ഞ സംശയം ഉയര്‍ത്തുന്നു.
വേറൊന്ന്, സാമ്പിള്‍ വോട്ട് ഫലം നോക്കിയപ്പോള്‍ ചിലരുടെ പേരില്‍ ഒരോട്ടും ഇല്ല. അത് അവരെ മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യരാക്കുന്നു. ഈ വോട്ടില്ലാത്തവര്‍ മറ്റുള്ളവരുടെ മുഖത്ത് ഇനി എങ്ങിനെ നോക്കും?
കൂടാതെ സാമ്പിള്‍ വോട്ടില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഫൈനല്‍ വോട്ടില്‍ ആ ഒരു ട്രെന്‍ഡില്‍ പിന്നില്‍ത്തന്നെ നില്‍ക്കാനേ കഴിയൂ.
ഭ്രാന്തന്‍ പറഞ്ഞത് എല്ലാം ശരിയല്ലേ, ബൂലോകം ഓണ്‍ലൈന്‍?
2 comments:
സാമ്പിള്‍ വോട്ട് ഫലം വന്ന പേജ് കാണാനില്ല !!!
അവാര്‍ഡു പദ്ധതിയെക്കുറിച്ച് ഒന്ന് പറയട്ടെ, വന്‍ കൊട്ടിഘോഷത്തോടെ നടത്തുന്ന അവാര്‍ഡു വോട്ടിങ്ങിന്റെ ഒരു മേന്മ ആയി പറയുന്ന ഒരു ഐ പി യില്‍ നിന്നും ഒരു വോട്ട് മാത്രമേ സ്വീകരിക്കൂ എന്നുള്ളതിന്റെ പൊള്ളത്തരം നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങള്‍ ഒരിക്കല്‍ വോട്ട് ചെയ്തിട്ട് മോഡം അല്ലെങ്കില്‍ റൌട്ടര്‍ ഓഫ് ചെയ്തു വീണ്ടും ഓണ്‍ ചെയ്തു ഒന്ന് കൂടി വോട്ട് ചെയ്തു നോക്കിയേ .നിങ്ങളുടെ വോട്ട് വീണ്ടും വീഴുന്നത് കാണാം. നാം നമ്മുടെ സര്‍വീസ് പ്രോവൈടറില്‍ നിന്നും സ്റ്റാറ്റിക് ഐ പി വാങ്ങിയില്ലെങ്കില്‍ നമ്മുടെ ഐ പി യില്‍ വ്യത്യാസം വരാം . അതായത് , ആദ്യം ലോഗിന്‍ ചെയ്യുമ്പോള്‍, 192 .168 .234 .34 എന്നുള്ള ഐ പി രണ്ടാമത് മോഡം ഓഫ് ചെയ്തു ഓണ്‍ ആകുമ്പോള്‍ 192 .168 .237 .39 എന്നിങ്ങനെ മാറാനുള്ള സാധ്യത ഉണ്ട്. ഇങ്ങനെ ഓരോ തവണ മോഡം ഓഫ് ചെയ്യുമ്പോഴും ഐ പി യിലെ അവസാനത്തെ രണ്ടക്കം മാറുമ്പോള്‍ ഒരാള്‍ക്ക് ഒന്നിലധികം തവണ വോട്ട് ചെയ്യാം. പക്ഷെ , മറ്റൊന്ന് കൂടി ഉണ്ട് , ചിലപ്പോള്‍ ഓരോ ദിവസം തോറും ആയിരിക്കും ഐ പി മാറുന്നത് ( സര്‍വീസ് പ്രോവൈടറെ അടിസ്ഥാനമാക്കി ) . അങ്ങനെ വന്നാലും ഒരാള്‍ക്ക് തന്നെ പല ദിവസം വോട്ട് ചെയ്യാമല്ലോ? ഇടയ്ക്കു ചിലപ്പോള്‍ നേരത്തെ വോട്ട് ചെയ്ത ഐ പി തന്നെ വരുമ്പോള്‍ മാത്രം ആണ് വീണ്ടും വോട്ടിംഗ് നടക്കാതെ വരുന്നത്. ഇനി ഈ ഐ പി മാറല്‍ പരിപാടി നിങ്ങള്‍ക്ക് നേരിട്ട് അറിയണമെങ്കില്‍ ഓരോ തവണയും നിങ്ങളുടെ ജി മെയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉള്ള ഐ പി നോക്കൂ. അപ്പോള്‍ അറിയാം വ്യത്യാസം. അതായത് ഒരു നോമിനേഷന്‍ കിട്ടിയ സ്ഥാനാര്തിക്ക് തന്നെ ഒരു പാടുതവണ ഇത്തരത്തില്‍ തനിക്കു തന്നെ വോട്ട് ചെയ്യാന്‍ സാധിക്കും . അപ്പോള്‍ പിന്നെ ഈ വോട്ടിങ്ങിനു എന്ത് പ്രസക്തി? ഇനി അഥവാ ഐ.പി. മാറ്റാന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള വോട്ടിങ്ങിനെ നേരിടുന്നത് എങ്ങനെയെന്നും അറിഞ്ഞാല്‍ കൊള്ളാം .
മറ്റുള്ളവരുടെ അധ്വാനത്തില്‍ പങ്കുപറ്റുകയും ആശയങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നവരെ ബൂലോകര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അതോടെ തീര്‍ന്നു ബൂലോകരുടെ "ഓണ്‍ലൈന്‍" പത്രം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ