അവാര്ഡ് പരിപാടി അനാവശ്യം
ബ്ലോഗെഴുത്തുകാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു പോലും. ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗാണ് മറ്റ് ബ്ലോഗുകള്‍ക്ക് അവാര്‍ഡും കൊണ്ട് വരുന്നത്. ബ്ലോഗര്‍മാര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കുമെന്നതില്‍ കവിഞ്ഞ് ഈ അവാര്‍ഡ് കൊണ്ട് ഒരു പ്രയോജനവുമില്ല. ഇത്തരം അനാവശ്യ പരിപാടികള്‍ ഉപേക്ഷിക്കണമെന്നാണ്ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗുടമയോട് പറയാനുള്ളത്.
ബ്ലോഗര്‍മാരെല്ലാം തന്നെ എഴുതാന്‍ ലഭിക്കുന്ന അവസരത്തിന്‍റെ കാര്യത്തില്‍ തുല്യരാണ്. ചിലര്‍ എഴുത്തില്‍ കൂടുതല്‍ പ്രതിഭയുള്ളവരാകാം. അവര്‍ക്ക് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും ബൂലോകത്തില്ല. കുറച്ചു പേരെ പൊക്കിയതു കൊണ്ട് മറ്റുള്ളവര്‍ക്ക് എഴുതാനുള്ള താല്പര്യമാണ് നശിക്കുക.
തന്നെയല്ല ബ്ലോഗര്‍മാര്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ എന്തു മാനദണ്ഡമാണുപയോഗിക്കുന്നത്. ബ്ലോഗുകളിലെ ഏതെങ്കിലും പോസ്റ്റുകള്‍ തെരഞ്ഞെടുത്തോ ഒന്നുമല്ല അവാര്‍ഡ് നല്‍കുന്നത്. ബ്ലോഗര്‍മാര്‍ക്ക് ബ്ലോഗിനോടുള്ള ആത്മാര്‍ത്ഥത വിലയിരുത്തിയാണു പോലും അവാര്‍ഡ് കൊടുക്കുന്നത്. ബ്ലോഗര്‍മാരുടെ ആത്മാര്ത്ഥത എങ്ങനെ അളക്കും?
മാനദണ്ഡത്തെപ്പറ്റി നായരുപിടിച്ച പുലിവാല് എന്ന ബ്ലോഗില്‍ വന്ന ഈ പോസ്റ്റു തന്നെ അവാര്‍ഡ് പരിപാടി സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബ്ലോഗിനെ മൊത്തമായി കണക്കാക്കിയാണ് അവാര്‍ഡെന്നാണ് ബൂലോകം ഓണ്‍ലൈനിന്‍റെ പക്ഷം. മൊത്തം എന്നു വച്ചാല്‍ ആ പ്രസ്തുത ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് കിട്ടിയ കമന്‍റുകളൂടെ എണ്ണം ഉള്‍പ്പെടെ ആണോ? അതില്‍ വന്ന പോസ്റ്റുകളുടെ പ്രാധാന്യം അനുസരിച്ചാണോ? അതോ ബ്ലോഗിന്‍റെ അവതരണം ആണോ? അതിനും പുറമേ പേരുണ്ടാക്കിയെടുത്ത ബ്ലോഗര്‍മാരുടെ ബ്ലോഗ് എന്ന നിലക്കാണോ? ഒന്നും അങ്ങോട്ട് വ്യക്തമല്ല.
ആദ്യം പറഞ്ഞത് ഒരു പാനല്‍ ബ്ലോഗുകളെ വിലയിരുത്തുമെന്നായിരുന്നു. പിന്നീടിത് ബ്ലോഗുവായനക്കാരുടെ വോട്ടിടല്‍ അനുസരിച്ചായിരിക്കുമെന്നായി. ഇത് തികച്ചും പരിതാപകരമാണ്. പല വായനക്കാര്‍ക്കും ഇഷ്ടമുള്ള കുറെ ബ്ലോഗുകള്‍ ഏതായാലും ഉണ്ടാകും. അവക്ക് അവര്‍ വോട്ടു ചെയ്യും. എന്നു വെച്ച് അവ മികച്ച ബ്ലോഗാണെന്ന് വരുന്നത് എങ്ങനെയാണ്? ജൂറിയെ വച്ചുള്ള ഒരു തീരുമാനം അശാസ്ത്രീയമാണെന്ന് ബൂലോകം ഓണ്‍ലൈന്‍ പറയുന്നതാണ് ഏറ്റവും രസം. ലോകത്ത് പൊതുവെ കണ്ടിട്ടൂള്ള ചലച്ചിത്രോത്സവങ്ങള്‍, സൗന്ദര്യ മത്സരങ്ങള്‍ ഇവയിലൊക്കെ മത്സര വിഭാഗത്തില്‍ ജൂറി തന്നെയല്ലേ ഫലം നിശ്ചയിക്കുന്നത്? ഇത് അശാസ്ത്രീയമെന്ന് പറയുന്ന ബൂലോകം ഓണ്‍ലൈന് അതെന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ ബാധ്യതയുണ്ട്.
9 comments:
ഇതൊക്കെ ആരോട് പറയാന്‍ !:)
വേണേല്‍ താനും ഒരു അവാര്‍ ഡ് പോയി വാങ്ങിച്ചോ,വില തുച്ഛം മാത്രം !
ബ്ലോഗ് അവാര്ഡില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടല്ല. എന്നാലും അത് സ്വന്തം അനുഭവത്തില്‍ തമാശയ്ക്കായിരുന്നെങ്കില്‍ പോലും വീണ്ടും എഴുതി നോക്കാന്‍ പ്രേരണ തരികയാണ് ചെയ്തത്. താങ്കളുടെ അഭിപ്രായം മാനിക്കുന്നുവെങ്കിലും ഈ അവാര്‍ഡ് സംരംഭത്തെയും ആ രീതിയില്‍ തന്നെ കാണാനാണാഗ്രഹിക്കുന്നത്
ആ, വന്നല്ലോ കുഞ്ഞാടുകള്‍
@ ഗ്ലാമറുണ്ണി
ഇതൊക്കെ പറയാനല്ലെ ബ്ലോഗ്?
@ ആചാര്യന്‍
നിങ്ങളൂടെ അഭിപ്രായം വായിച്ചിട്ട് അത്ഭുതം തോന്നുന്നു. ഈ ലോകത്തുള്ള എഴുത്തുകാരെല്ലാം അവാര്ഡ് കിട്ടിയ ശേഷമാണോ എഴുത്തു നന്നാക്കുന്നത്?
ഇന്നലത്തെ മഴയ്ക്ക് കിളുര്‍ത്തുവന്ന തകരകള്‍ ഇത്തരമൊരു സംരംഭത്തിന് എതിരെ മുറവിളി കൂട്ടുന്നതിന്റെ അര്‍ഥം മനസിലാകുന്നില്ല . നിങ്ങള്‍ക്കും അവാര്‍ഡുകള്‍ കിട്ടും . നവാഗത ബ്ലോഗേര്‍സ് എന്ന ഒരു വിഭാഗം പ്രതെയ്കമുണ്ടല്ലോ . നിങ്ങളുടെ പേര് ഞാന്‍ നോമിനേറ്റ് ചെയ്യാം . ആരും അവാര്‍ഡ് മോഹിച്ചല്ല ബ്ലോഗില്‍ എഴുതുന്നത് എന്നത് വാസ്തവം പക്ഷേ ഇത്തരത്തില്‍ ഒരു പരിപാടി , ബ്ലോഗ് എഴുത്തുകാരെ കൂടുതല്‍ ഊര്‍ജ്ജ്വസ്വലരാക്കും എന്ന് തോന്നിയതുകൊണ്ട് മാത്രമാണ് അതിന് വേണ്ടി ഇറങ്ങി പുറപ്പെട്ടത് . അതൊരു തെറ്റായിരുന്നു എന്ന തോന്നല്‍ ഉണ്ടാകാത്ത കാലത്തോളം അതിന് വേണ്ടി മുന്നോട്ടു പോകും . മാത്രമല്ല ഇവിടെ നല്ല എഴുത്തുകാരെ വായനക്കാര്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നത് . ഇതില്‍ യാതൊരുവിധ വിഭാഗിയതയും ഞാന്‍ കാണുന്നില്ല .
ഒന്നും മിണ്ടണ്ടാ എന്ന് കരുതി ഒതുങ്ങി ഇരിക്കുകയായിരുന്നു . സമ്മതിക്കില്ല . സമ്മതിക്കില്ല .
@ കാപ്പിലാന്‍
ഈ അവാര്‍ഡ് കൊണ്ട് ആര്‍ക്കെന്ത് പ്രയോജനം ഹേ? ഇത് ലഭിക്കുന്നവരാണ് മലയാള ബ്ലോഗിലെ ഏറ്റവും വലിയ എഴുത്തുകാര്‍ എന്ന് ആരാണ് അംഗീകരിക്കാന്‍ പോകുന്നത്? ബ്ലോഗില്‍ ഇതുവരെ വലിയവരും ചെറിയവരും നവാഗതരും പഴമക്കാരുമൊന്നുമില്ല എന്നാണ് ഭ്രാന്തന്‍ മനസിലാക്കുന്നത്. അങ്ങനെ ഒരു വിടവ് ബ്ലോഗര്‍മാര്‍ക്കിടയില്‍ സൃഷ്ടിക്കുക മാത്രമേ ഈ അവാര്‍ഡ് കൊണ്ട് ഉണ്ടാകാന്‍ പോകുന്നുള്ളൂ. വായനക്കാര്‍ അവര്‍ക്കിഷ്ടമുള്ളത് തെരഞ്ഞു പിടിച്ച് വായിക്കട്ടെ. അതിനിടയില്‍ ഇങ്ങനെ ഒരു വോട്ടിടലിന്‍റെ ആവശ്യമെന്ത്? ഭ്രാന്തന്‍ അവാര്‍ഡിനു പുല്ലുവിലയേ കല്പിക്കുന്നുള്ളൂ. നോമിനേറ്റ് ചെയ്ത് ക്ഷീണിക്കണ്ട മാഷെ
അനോണി അവാര്‍ഡ് എനിക്ക് തര്വോ അണ്ണാ
വിമര്‍ശനങ്ങള്‍ നല്ലതാണ് പക്ഷേ , ഈ തിരഞ്ഞെടുപ്പുകള്‍ കൊണ്ട് ആരും നല്ലവരോ ചീത്തയോ വലിയവനോ ചെറിയവനോ ആകില്ല എന്നാണ് എന്‍റെ വിശ്വാസം . ഞാന്‍ നിങ്ങളുടെ പേര് നോമിനേറ്റ് ചെയ്തിട്ടുണ്ട് .അവര്‍ ആ പേര് പരിഗണിക്കും എന്ന് തോന്നുന്നു . കൂടുതലായി ഒന്നും ഈ കാര്യത്തില്‍ പറയുവാനായിട്ടില്ല. വിമര്‍ശിക്കേണ്ടാവര്‍ക്ക് വിമര്‍ശിക്കാം . ബൂലോകം ഓണ്‍ലൈന്‍ ഈ കാര്യത്തില്‍ പ്രതികരിക്കും എന്ന് വിശ്വസിക്കുന്നു .
ലാല്‍ സലാം
പ്രിയ എഴുത്തുകാരാ
ഭ്രാന്തന്‍ എന്നാണ് തൂലികാ നാമമെങ്കിലും താങ്കളെ അങ്ങനെ വിളിക്കാന്‍ തോന്നുന്നില്ല. കാരണം താങ്കളുടെ എഴുത്ത് കണ്ടിട്ട് എഴുതാന്‍ കഴിവുള്ള ഒരാള്‍ ആണെന്ന് തോന്നുന്നു.
ഏതായാലും എന്തിനു വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു..? മറ്റെന്തെങ്കിലും കാര്യങ്ങളെപ്പറ്റി എഴുതി താങ്കളുടെ എഴുതാനുള്ള കഴിവിനെ ഒന്നുകൂടി നന്നാക്കിക്കൂടെ?
(എന്റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ.)
സ്നേഹപൂര്‍വ്വം
രഘുനാഥന്‍
@ രഘുനാഥന്‍
ഉപദേശത്തിനു നന്ദി. ഈ വോട്ടെടുപ്പ് കുറ്റമറ്റ രീതിയിലല്ല. അങ്ങനെയാണെങ്കില്‍ തന്നെ എന്തിനു സാമ്പിള്‍ വോട്ടെടുപ്പിലൂടെ കുറച്ചു പേരെ കാട്ടിക്കൊടുത്തു? സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ വരുമ്പോഴാണ് വിവാദത്തിലേക്ക് പോകുന്നത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ