2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ശ്രീശാന്ത് ക്യാപ്റ്റന്‍, കേരളം എങ്ങോട്ട്

രഞ്ജി ക്യാപ്റ്റനായി വാഴ്വ് കൊടുത്ത് വീണ്ടും ദേശീയ റ്റീമിലെത്തിക്കുക എന്ന മാര്‍ഗ്ഗത്തിലൂടെ ശ്രീശാന്ത് ചലിച്ചു തുടങ്ങി. ശ്രീശാന്തിന്‍റെ കളത്തിലെ അക്രമവാസന ഇന്ത്യന്‍ ടിമിനു അടുത്തയിടെ പലപ്പോഴും ആവശ്യമായി വന്നിരുന്നു. ജെന്‍റില്‍ മാന്‍സ് ക്രിക്കറ്റ് കളിക്കാതെ ആഷ്സില്‍ ചീത്ത വീളീ വീണ്ടും തുടങ്ങണമെന്ന് ആധുനിക ഓസ്റ്റ്രേലിയന്‍ ക്രിക്കറ്റിന്‍റെ പിതാവ് സ്റ്റീവ് വോ, പല്ലു കൊഴിഞ്ഞു വരുന്ന ഓസ്റ്റ്റേലിയയെ ഉദ്ബോധിപ്പിച്ച പശ്ചാത്തലത്തില്‍ വേണം ശ്രീശാന്തിനെ ദേശീയ ടീമില്‍ കാണാന്‍. ശ്രീശാന്തിന്‍റെ ആക്രമണങ്ങള്‍ ഇന്ത്യാ-ഓസ്റ്റ്റേലിയാ ക്രിക്കറ്റ് കളിയെ ആവേശകരമായ നിലയിലേക്കുയയര്‍ത്താന്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട്. ശ്രീശാന്ത്-സൈമണ്ഡ്സ്, ശ്രീശാന്ത്-ഹൈഡന്‍, ഹര്‍ഭജന്‍-ഹൈഡന്‍ തുടങ്ങിയ നേര്‍ക്കു നേര് പോരാട്ടങ്ങളാണ്, 2007-2008 കാലത്ത് ആവേശം വിതറിയ ഇന്ത്യ-ഓസ്റ്റ്രേലിയ സീരിസുകളുടെ ഹൈലൈറ്റ്സ്. കഴിഞ്ഞ 20-20 ലോകകപ്പിലെ നിരുപദ്രവികളായി മടങ്ങിയ നമ്മുടെ ടീമില്‍ ശ്രീശാന്തിനെ പോലെ എതിര്‍ടീമുകളുടെ തൊണ്ടയിലെ മുള്ളാകാന്‍ ആരെങ്കിലുമുണ്ടായിരുന്നോ ബൗളിങ് നിരയില്‍?

കേരളാ ടീമില്‍ നിന്ന് ദേശീയ ടീം സാധ്യത കല്പ്പിക്കുന്നവരുണ്ടെങ്കിലും ആ വഴിയിലെത്താന്‍ എത്രപേര്‍ക്ക് ഭാഗ്യമുണ്ടാവും. അതും ദക്ഷിണേന്ത്യക്കാരെ ടീമില്‍ തള്ളിക്കയറ്റുന്നുവെന്ന് യൂസഫ് പത്താന്‍ വിലാപം കഴിച്ചിരിക്കുന്ന ഈ സമയത്ത്. കേരളത്തില്‍ നിന്ന് ശ്രീശാന്ത് മാത്രമല്ല, നാളെകളിലെങ്കിലും കുറെ കളിക്കാര്‍ ദേശീയ ടീമിലെത്തണം. അതിനായി അനന്തപദ്മനാഭനോ, അബി കുരുവിളയോ ശ്റീശാന്ത് തന്നെയോ ടീം സെലക്ടറാകുന്നതു വരെ കാത്തിരിക്കേണ്ടി വരില്ലായിരിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു യഥാര്‍ത്ഥ ഐ.ഡി യിലൂടെ അഭിപ്രായം പറഞ്ഞോളൂ. അല്ലാത്തവ ഡിലീറ്റ് ചെയ്യപ്പെടും