2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ഒന്നു കൂടി പയറ്റാന്‍

ഐ പീ എല്‍ മൂന്നാം ഘട്ടത്തില്‍ ഒരു കൈ നോക്കാന്‍ തന്നെയാണോ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിന്‍റെ തീരുമാനം. ദാദാ ഗാംഗുലിയെ ക്യാപ്റ്റനായും ദാദായുടെ പ്രിയ കോച്ച് റൈറ്റിനെ കോച്ചായും കുടിയിരുത്തി മാനം കാത്ത് കളിയവസാനിപ്പിക്കാനാണ് പ്ലാനെന്ന് തോന്നുന്നു. രണ്ടാം ഘട്ടത്തില്‍ ബാംഗ്ലൂരിന്‍റെ ജയവും ഹൈദരാബാദിന്‍റെ പടയോട്ടവും കണ്ട് പിന്നില്‍ നിന്ന് കയറി വരാന്‍ റൈഡേഴ്സിനും കൊതിയുണ്ടാവാം. നാലു ക്യാപ്റ്റന്‍ തീയ്യറിയും കളിക്കു മുന്‍പേ കടിപിടിയുമൊക്കെയായി വന്ന ബുക്കാനന്‍ പോയ് മറഞ്ഞതോടെ കൊല്‍ക്കത്ത ടീമിനെ കെട്ടിപ്പണിയുക തന്നെ ഒരു ജോലിയായിരിക്കും. പ്രത്യേകിച്ചും മുനയില്ലാത്ത ബൗളിങ്ങും കൊണ്ട് വരുമ്പോള്‍. രണ്ടാം ഘട്ടത്തില്‍ സ്പിന്‍ എന്ന പരിപാടിയെ മറന്നേക്കൂ എന്ന് സംശയം പ്രകടിപ്പിച്ച ലങ്കക്കാരന്‍ അജന്താ മെന്‍റിസ് 20-20 ലോകകപ്പില്‍ നടത്തിയ ബൗളിങ്ങ് കൊല്‍ക്കത്തക്കു പ്രചോദനമായേക്കും. ഫോമില്ലാത്ത ഇശാന്തും മറ്റുമായി ഫാസ്റ്റ് ബൗളിങ്ങ് നിര കാണാനേയില്ലാത്ത നിലയാണ്. ഡിന്‍ഡയുടെ ആക്രാന്തമല്ലാതെ പന്തേറ് വിരളം. ജയിക്കേണ്ട കളികള്‍ അടീയറ വെയ്ക്കുന്ന സമ്മര്‍ദ്ദഭയം. ബാറ്റെടുത്താല്‍ ഗേയ്ല്‍ ഉണ്ടാവും വെടിക്കെട്ടു തുടങ്ങാന്‍, പക്ഷേ മധ്യ നിരയിലാര്?
പഴയകാലത്തെ ഇന്ത്യന്‍ വണ്‍ ഡേ ടീമുകളെ അനുസ്മരിക്കുന്നതു പോലെ രണ്ടാം ഘട്ടത്തില്‍ കളിച്ച നൈറ്റ് റൈഡേഴ്സിനെ ഒരുക്കിയിറക്കാന്‍ ക്യാപ്റ്റനും കോച്ചും എന്തു തന്ത്രമാവും സ്വീകരിക്കുക?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു യഥാര്‍ത്ഥ ഐ.ഡി യിലൂടെ അഭിപ്രായം പറഞ്ഞോളൂ. അല്ലാത്തവ ഡിലീറ്റ് ചെയ്യപ്പെടും