ചാകാന്‍ കിടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ്
ടെസ്റ്റ് ക്രിക്കറ്റ് ചാകുമോ? ക്രിക്കറ്റ് കളിക്കാര്‍ക്ക് പോലും താല്പര്യം നശിച്ച ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ പിന്നെ കാണികള്‍ക്കാണോ ആവേശം. മൂന്നു മണിക്കൂര്‍ കൊണ്ട് പണി തീര്‍ത്ത് പൊടിയും തട്ടി വീട്ടില്‍ പോകാവുന്ന ക്രിക്കറ്റ് കളി കാണാന്‍ കാണികള്‍ക്കും, അതിനിടയില്‍ നാലു കാശുണ്ടാക്കാന്‍ കളിക്കാരും ഫ്രാഞ്ചൈസികളും ടീ വീ ചാനലുകളും പരസ്യക്കാരും പരസ്യദാതാക്കളും സിനിമാക്കാരും എല്ലാം ഒത്തൊരുമിച്ചാല്‍ പിന്നെ ടെസ്റ്റ് ക്രിക്കറ്റ് ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? ആഷസ് സീരീസോ, ഇന്ത്യാ-പാക്കോ, ഇന്ത്യാ-ഓസ്റ്റ്റേലിയയോ, ഓസ്റ്റ്റേലിയ-സൗത് ആഫ്രിക്കയോ മരുന്നിനു ടെസ്റ്റ് ക്രിക്കറ്റില്‍ മിച്ചം കാണുമായിരിക്കും. അഞ്ച് ദിവസം കളികണ്ട് സമനിലക്ക് കയ്യടിച്ചു പിരിയാന്‍ കാണികള്‍ക്കും മടി. ഡിഫന്‍സ് കാണാന്‍ ക്രിക്കറ്റ് വിദ്യാര്‍ഥികള്‍ക്കല്ലാതെ ആര്‍ക്ക് താല്പര്യം.
ടെസ്റ്റ് ക്രിക്കറ്റിനു അവശ്യം വേണ്ട ശാരീരിക ക്ഷമതയോ അര്‍പ്പണമോ ടാലന്‍റോ ഒന്നും വേണ്ടല്ലോ മൂന്നു മണിക്കൂര്‍ വെടിക്കെട്ടിന്. കിട്ടിയാല്‍ കിട്ടി; പോയാല്‍ പോയി. അത്ര തന്നെ. മറ്റേത് തലമണ്ടയില്‍ ഏറു കൊള്ളാതെ കുനിഞ്ഞു കൊടുത്തു തന്നെ പണി തീരും. ഏതെങ്കിലും ഒരു ബൗളര്‍ ക്ലിക്ക് ചെയ്താല്‍ ബാറ്റിങ്ങുകാരുടെ കച്ചവടം നടക്കില്ല. മാനം നോക്കി കളിക്കണ്ട (അഭിമാനമല്ല). തോറ്റാലും ജയിച്ചാലും അക്കൗണ്ട് ഭദ്രം. ടെസ്റ്റീന്ന് കിട്ടുന്നതിലും ഗുണം മെച്ചം. പിന്നെ എന്ത് നോക്കാന്‍, ബ്രാഡ്മാനാവാനോ? ബ്രയാന്‍ ലാറയെയും ടെന്‍ഡുല്‍ക്കറെയും പോലെയുള്ള ടെസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ജോലി ഭാരമാകും. തല്ലിക്കൊല്ലുന്ന ഇന്‍സ്റ്റന്‍റ് ക്രിക്കറ്റില്‍ എന്ത് കല?
ക്രിക്കറ്റ് കളി ഒളിമ്പിക്സിലും വേണമെന്ന് ആവശ്യമുണ്ട്. അതെ ഏതായാലും ടെസ്റ്റ് ആവില്ല. പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒളീമ്പിക്സ് ക്രിക്കറ്റില്‍ (നടന്നാല്‍) 'വണ്‍ ഡേ' തന്നെ സംശയം. ടൊന്‍റി-ടൊന്‍റി മാറ്റി ടെന്‍-ടെന്‍ വന്നാലും അത്ഭുതപ്പെടേണ്ട. അങ്ങനെ കളി സ്ക്കൂള്‍ ക്രിക്കറ്റിലേക്ക് മടങ്ങുന്നു. ഒരു ഡ്രില്‍ പീര്യഡ്, പത്ത് ഓവര്‍, ഒരു സൈഡ്. മാരക ബാറ്റിങ്ങ്. ബോള്‍ സ്പ്രേ...
ടെസ്റ്റ് ലോകകപ്പ് നടത്തണമെന്നൊക്കെ ഒരിക്കല്‍ കേട്ടിരുന്നു. കളിയെ രക്ഷിക്കാന്‍ പറ്റിയ ഒന്നായിരുന്നു അത്. ഓരോ വര്‍ഷവും ടെസ്റ്റ് റ്റൂറുകള്‍ ക്രോഡീകരിക്കുകയും പോയിന്‍റ് സിസ്റ്റം നല്‍കുകയും അതനുസരിച്ച് അഞ്ചോ ആറോ ടീമുകള്‍ക്ക് ലോകകപ്പിലേക്ക് ക്വാളിഫിക്കേഷന്‍ നല്‍കുകയുമൊക്കെ ചെയ്യാമായിരുന്നു. നൈറ്റ് ക്രിക്കറ്റ്, ദിവസവും ഓവറൂം വെട്ടിക്കുറക്കല്‍, പെനാല്‍റ്റി പോയിന്‍റ് ഇങ്ങനെ പലതും നോക്കാമായിരുന്നു. ആവശ്യക്കാരുണ്ടോ? ഇല്ലെങ്കില്‍ ഉല്പ്പന്നം ഇറക്കുന്നതെന്തിന്?
പ്രിയ ടെസ്റ്റ് ക്രിക്കറ്റ് അപ്പൂപ്പാ, ഇനി എത്ര കാലം ഞങ്ങള്‍ക്കൊപ്പമുണ്ടാവും?
1 comments:
നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ മരുപ്പച്ചയിലും പോസ്റ്റ് ചെയ്യുക..
http://www.maruppacha.com/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ