നമ്മുടെ ടീം ഇതാണോ?
ഒരു വാക്കും എഴുതിപ്പോകരുത് എന്നാണ് ഇന്നലെ കുത്തിയിരുന്നു കളി കണ്ടതിനു ശേഷം തീരുമാനിച്ചത്. ആത്മരോഷം മറക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതു കൊണ്ട് വീണ്ടും...
ആദ്യമായി കഴിഞ്ഞ പോസ്റ്റില്‍ ഇന്ത്യ സെമിയിലെത്തുമെന്ന് വിചാരിച്ചതിനു എന്നോട് തന്നെയും ആ പോസ്റ്റ് ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ അവരോടും മാപ്പ് അപേക്ഷിക്കുന്നു...
ഞാനാണ് ഈ ടീമിനെ തെരഞ്ഞെടുത്തിരുന്നതെങ്കില്‍ എന്നു മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്.
സേവാഗ് ഐ പി എലില്‍ പരുക്ക് മൂലം ചില മത്സരങ്ങള്‍ കളിച്ചില്ല; അതിനാല്‍ തന്നെ അദ്ദേഹത്തെ ടിമില്‍ ഉള്‍പ്പെടുത്തുമായിരുന്നില്ല. പകരം ബാംഗ്ലൂര്‍ റോയല് ചലഞ്ചേഴ്‍സിനു വേണ്ടി ഐ പി എലില്‍ നിര്‍ണായകമായ രണ്ടു മത്സരങ്ങളില്‍ സഞ്ചുറി ഉള്‍പ്പെടെ നേടിയ, നല്ല കളി കളിച്ച, ആത്മവിശ്വാസമുള്ള 1. മനീഷ് പാണ്ഡെയെ ടീമില്‍ ഓപ്പണറായി എടുക്കുമായിരുന്നു.
ഗൗതം ഗംഭീര്‍ പ്രമുഖ ഓപ്പണറാണെങ്കിലും അദ്ദേഹം അടുത്ത കാലത്ത് ഫോമില്‍ ആയിരുന്നില്ല. അദ്ദേഹത്തെ റിസര്വ് ഓപ്പണറാക്കിക്കൊണ്ട് 2. യൂസഫ് പത്താനെ പാണ്ഡെയുടെ ഓപ്പണിങ് പാര്‍ട്നറാക്കുമായിരുന്നു.(പാണ്ഡെയുടെ ആക്രമണ ശൈലി, പത്താന് സമ്മര്‍ദ്ദമില്ലാതെ അടിച്ച് കളിക്കാന്‍ അവസരം കൊടുക്കും. പത്താന്‍ രണ്ട് മത്സരങ്ങളില്‍ തുടരെ പൊളിഞ്ഞാല്‍ ഗംഭീര്‍)
വണ്‍ ഡൗണായി 3. യുവരാജ് സിങിനെ ഏതു സാഹചര്യമായാലും ഇറക്കിയേനെ. (രണ്ട് ഓപ്പണര്‍മാരും ഒരുമിച്ച് ഔട്ടായാലും യുവരാജ് തന്നെ വണ്‍ ഡൗണ്‍ കളിക്കും. ഈ സമയത്ത് ഫോമിലുള്ള ബാറ്റ്സ്മാന്‍ എന്ന നിലയില്‍)
അടുത്തത് 4. രോഹിത് ശര്‍മ. (അദ്ദേഹം ഐ പി എലില്‍ തിളങ്ങിയത് ഓപ്പണറായിട്ടല്ല. ധോണി നടത്തിയ നങ്കൂര ബാറ്റിങിനു ഏറ്റവും പറ്റിയത് ഇദ്ദേഹമാണ്)
പിന്നീട് 5. ധോണി (ടെസ്റ്റ് കളിക്കാനല്ല, നങ്കൂരമടിക്കാനുമല്ല, പണ്ടെപ്പോലെ കിട്ടുന്ന പന്തെല്ലാം സിക്സടിക്കണമെന്ന് ഇദ്ദേഹത്തോട് കര്‍ശനമായി നിര്‍ദ്ദേശിച്ചേനെ.)
6. റെയ്ന / ജഡേജ (ഫീല്‍ഡിങ് മികവ് ഇരുവരെയും ഒരേ സ്ഥാനത്തിനു വേണ്ടി മത്സരിപ്പിക്കുന്നു)
7. ഹര്‍ഭജന്‍
8. രജത് ഭാട്ട്യ ( ഭാട്യ ഒരു തുറുപ്പ് ശീട്ട് കളിക്കാരനാണ്. അയാളുടെ ബൗളിങ് ഇംഗ്ലണ്ടിനു യോജിച്ചതും)
9. പ്രവീണ്‍ കുമാര്‍
10. ആര്‍ പി സിങ് / ശ്രീശാന്ത് (ശ്രീശാന്തിനെ എല്ലാവരും തള്ളിക്കളഞ്ഞുവെങ്കിലും അയാള്‍ക്ക് കടുത്ത മത്സരങ്ങളില്‍ നന്നായി ബൗള്‍ ചെയ്യാന്‍ കഴിവുണ്ടെന്ന് ഞാന്‍ കരുതുന്നു; ചില മത്സരങ്ങളില്‍ എതിരാളികളെ അലോസരപ്പെടുത്തുന്ന ഒരു ഘടകം അനിവാര്യമാണ്.)
11. ഇഷാന്ത് / കമ്രാന്‍ ഖാന്‍ (ഇഷാന്ത് മങ്ങിയാല്‍ കമ്രാന്‍ ബാക്കി മത്സരങ്ങള്‍ കളിക്കും.)
ഓജ (രണ്ട് സ്പിന്നര്‍മാരെ ആവശ്യമുള്ളപ്പോള്‍ ഓജ നിശ്ചയമായും കളിക്കും. നമ്പര്‍ 6 പുറത്തിരിക്കും)
ഗംഭീര്‍ (ഗംഭീറിന് ഓപ്പണര്‍ മുതല്‍ നാലാം നമ്പര്‍ വരെ കളിക്കാന്‍ കഴിവുണ്ട്. മോശം ഫോം മാത്രമാണ് അദ്ദേഹത്തെ റിസര്വ് ബഞ്ചില്‍ ഇരുത്തുന്നത്.ബാറ്റിങ് ശക്തിപ്പെടുത്തേണ്ടി വന്നാല്‍ യുവരാജിനു പിന്നാലെ ഗംഭീര്‍ വരും. ഭാട്യ പുറത്തിരിക്കും)
1 comments:
ഞാനാണ് ഈ ടീമിനെ തെരഞ്ഞെടുത്തിരുന്നതെങ്കില്‍ എന്നു മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ