2009, ഡിസംബർ 26, ശനിയാഴ്‌ച

ബ്ലോഗ് അവാര്‍ഡ്:പ്രശസ്ത ബ്ലോഗര്‍മാര്‍ക്ക് നാണക്കേട്

ബൂലോകം ഓണ്‍ലൈന്‍റെ അവാര്‍ഡ് വോട്ടെടുപ്പ് എന്തായി എന്നറിയാന്‍ ഭ്രാന്തനും അവിടെ ഒന്ന് പോയി. ഭ്രാന്തന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതു പോലെ ഒരു മാനദണ്ഡവുമില്ലാതെ നടത്തുന്ന ഈ അവാര്‍ഡ് പ്രഹസനത്തില്‍ കണ്ട വോട്ടുകള്‍ ഭ്രാന്തനെ ഞെട്ടിച്ചു.

വോട്ട് ചെയ്യാതെ ഫലം അറിയാന്‍ നിര്വ്വാഹമില്ലാത്തതിനാല്‍ ഓരോ വിഭാഗത്തിലും പൊതുവെ അധികം പ്രശസ്തരല്ലാത്ത ബ്ലോഗര്‍മാര്‍ക്ക് വോട്ട് നല്‍കിയാണ് ഭ്രാന്തന്‍ ഫലം പരിശോധിച്ചത്.

പ്രശസ്തര്‍ പോലും വളരെ കുറച്ച് വോട്ടുകള്‍ മാത്രമുള്ളവരായി നില്‍ക്കുന്ന നാണം കെട്ട കാഴ്ചയാണ് ഭ്രാന്തന്‍ കണ്ടത്. പിന്നെ അപ്രശസ്ത ബ്ലോഗര്‍മാരുടെ കാര്യം പറയാനുണ്ടോ?

നര്‍മ ബ്ലോഗ് വിഭാഗം നോക്കാം. പ്രശസ്തരായ ഹാസ്യ ബ്ലോഗര്‍മാര്‍ അരുണ്‍ കായംകുളവും വാഴക്കോടനും വളരെ പിന്നില്‍ നില്‍ക്കുന്നത് തന്നെ വോട്ടിംഗ് യാതൊരു ദിശാബോധവുമില്ലാത്ത നിലയിലാണെന്നതിന്‍റെ സൂചനയാണ്. ഇവര്‍ ഇരുവരും മുന്നില്‍ ഇല്ലാത്ത വോട്ടെടുപ്പിന് എന്തടിസ്ഥാനമാണ് ഉള്ളത്?

മലയാള ബ്ലോഗ് ആകെ എടുത്താല്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കവിതാ ഗ്രൂപ്പ് ബ്ലോഗുകളായ മലയാള കവിത, ബൂലോക കവിത, പുതു കവിത എന്നിവ ഗ്രൂപ്പ് ബ്ലോഗില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന കാഴ്ച ഭ്രാന്തനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കവിത വായിക്കാന്‍ മാത്രം ബ്ലോഗ് നോക്കുന്ന നിരവധി പേരുള്ളപ്പോള്‍ എന്തുകൊണ്ട് ഒരു കവിതാ ഗ്രൂപ്പ് ബ്ലോഗ് പോലും മുന്നിലെത്തിയില്ല? വോട്ടിംഗ് ശരിയല്ല എന്നതിനു കൂടുതല്‍ ഉദാഹരണം വേണോ?

ഫോട്ടോ ബ്ലോഗ് വിഭാഗത്തില്‍ പൈങ്ങോടനും ഗുപ്തനും ഏറ്റവും പിന്‍ നിരയില്‍! വിശ്വസിക്കാനാവുന്നില്ല അത്.

മികച്ച ബ്ലോഗ് വിഭാഗത്തില്‍ ഒറ്റ വോട്ടു പോലും കിട്ടാത്ത ബ്ലോഗുമുണ്ട് എന്നു പറയുമ്പോള്‍ ഊഹിക്കുക ഈ വോട്ടിംഗിന്‍റെ അപ്രമാദിത്വം.

കവിതാ ബ്ലോഗുകളില്‍ പ്രമുഖമായ കുളക്കടക്കാലം ഉള്‍പ്പെടെ പ്രമുഖ കവിതാ ബ്ലോഗുകള്‍ സഹിതം പതിനൊന്ന് ബ്ലോഗുകള്‍ക്കാണ് ഒരൊറ്റ വോട്ടു പോലുമില്ലാത്തത്. അതേ സമയം, താരതമ്യേന പ്രിയങ്കരമല്ലാത്ത കവിതാ ബ്ലോഗുകള്‍ ഇവിടെ നല്ലതു പോലെ വോട്ട് പിടിച്ചിരിക്കുന്നു! ഇതെങ്ങനെ സംഭവിച്ചു? (സാമ്പിള്‍ വോട്ടെടുപ്പേ നിനക്ക് നന്ദി).

ഭ്രാന്തന്‍ പറഞ്ഞത് പൊളിയല്ലെന്ന് രണ്ട് ദിവസത്തെ വോട്ടിംഗു തന്നെ തെളിയിച്ചു.

4 comments:

പൂതബ്ലോഗ് 2009, ഡിസംബർ 26 2:43 PM  

അതു ശരി. വോട്ട് വീഴാത്തത് വോട്ടിംഗ് ശരിയല്ലാത്തതു കൊണ്ടാണ് അല്ലേ. കളി തോറ്റത് ഗ്രൗണ്ടിന്‍റെ കുഴപ്പമാണെന്നാണല്ലോ സാറ് പറഞ്ഞ് വരുന്നത്. ഒരു അവാര്ഡ് കിട്ടുന്നതു കൊണ്ട് ആര്‍ക്കും പുളീക്കുകയില്ല ഭ്രാന്തന്‍ സാറെ. ഇനി ഇത്തരം ഭ്രാന്ത് പുലമ്പരുത്

നമ്പൂരിച്ചന്‍ 2009, ഡിസംബർ 26 4:31 PM  

അയ്യേ, സ്ഥാനാര്‍ത്തികള്‍ കുത്തിയിരുന്ന് വോട്ടു ചെയ്യുന്നു. ഓരോ വിഭാഗത്തിലെയും മൊത്തം വോട്ടിലെ പൊരുത്തക്കേടുകള്‍ നോക്കൂ. നര്‍മ്മം എന്ന വിഭാഗത്തില്‍ ഇരുന്നൂറിനടുത്തു വോട്ടുകള്‍ ഉണ്ടെങ്കിലും മറ്റു വിഭാഗങ്ങളില്‍ ആവറേജ് നൂറു വോട്ടുകള്‍ മാത്രം. പക്ഷെ ബ്ലോത്രത്തിനും ചിക്കൂസിനും അന്‍പതിലധികം വോട്ടുകളുടെ മുന്‍‌തൂക്കം. ഇത്ര പബ്ലിക്കായി വോട്ടു കുത്തല്ലേ മോനെ ചിക്കൂസേ.

RAMDAS 2009, ഡിസംബർ 27 3:10 PM  

braantha ninakku vivaramille.... njaan ente blog nomination koduthaal venamenkil oru manikkoor kondu 100 vottittu kaanikkaam. (kannoor modal onnumalla)
Laptopil okke use cheyyunna USB net inu IP sthiramalla. athu kondu oro thavana login cheyyumbozhum vyathyastha IP kittum. appol ethra votu venamenkilum cheyyam. Navagathanaaya JIKKOSINTE prakadanam kandille. allathe ithu sample votinte hang over onnumalla.

RAMDAS 2009, ഡിസംബർ 27 3:11 PM  

pinne 4 nomination undenkil 4 ilum oro votu cheythaal athu ellayidathum 4 vote ennu kaanikkum.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു യഥാര്‍ത്ഥ ഐ.ഡി യിലൂടെ അഭിപ്രായം പറഞ്ഞോളൂ. അല്ലാത്തവ ഡിലീറ്റ് ചെയ്യപ്പെടും