2009, മേയ് 10, ഞായറാഴ്‌ച

ഐ. പി. എല്‍ 2009 - ഇന്ത്യന്‍ യുവകളിക്കാര്‍ക്ക് മെച്ചം

ഐ. പി. എല്‍ 2009 - ഇന്ത്യന്‍ യുവകളിക്കാര്‍ക്ക് മെച്ചം

ഐ. പി. എല്ലിന്‍റെ രണ്ടാം എഡീഷന്‍ ദക്ഷിണാഫ്രിക്കയില്‍ തകര്‍ക്കുമ്പോള്‍ ഒരു പിടി യുവ കളിക്കാരെ ഇന്ത്യന്‍ ക്രിക്കറ്റിനു കിട്ടി.

പ്രധാനമായും ഷേയ്ന്‍ വോണിന്‍റെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുള്ള യുവതാരങ്ങളാണു ശ്രദ്ധിക്കപ്പെട്ടത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇപ്പോള്‍ തന്നെ നാഷനല്‍ ട്വന്‍റി-ട്വന്‍റി ലോകകപ്പ് ടീമിലെത്തിക്കഴിഞ്ഞു. ഫാസ്റ്റ് ബൗളിംഗ് കണ്ടുപിടിത്തമായ കമ്രാന്‍ ഖാനാണ് മറ്റൊരു താരം. നമന്‍ ഓജ എന്ന വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാനാണ് വോണിന്‍റെ കളരിയില്‍ നിന്ന് പുറത്തുവന്ന മറ്റൊരു കളിക്കാരന്‍. കൂടാതെ യൂസഫ് പത്താനില്‍ ആത്മ വിശ്വാസം കുത്തിവെച്ച് കഴിഞ്ഞ ഐ.പി.എല്ലിലെക്കാളും ഉപയോഗപ്രദമായ രീതിയില്‍ കളിക്കാന്‍ വോണ്‍ പ്രേരിപ്പിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ഹയ്ഡന്‍റെ ബാറ്റിങ് ശൈലി നോക്കിപ്പയറ്റുന്ന റെയ്ന ഒടുവില്‍ ധോണിയുടെ ദേശീയ ടീമിന്‍റെ നെടുംതൂണാവാനുള്ള ഒരുക്കത്തിലാണ്. ബദരീനാഥ്, ബാലാജി എന്നിവര്‍ക്ക് ഒരിക്കല്‍ കൂടി സ്വയ പരിശോധനക്ക് അവസരമായപ്പോള്‍ മുരളി വിജയ് അല്പം പിന്നിലാണ്.

ഡല്‍ഹിയുടെ സാംഗ്വാന്‍ മികച്ച ഫാസ്റ്റ് ബൗളറായി മാറിക്കഴിഞ്ഞു. ഫീല്‍ഡിംഗിലും മോശമല്ലാത്ത സാംഗ്വാന്‍ ദേശീയടീമില്‍ നിന്ന് ദൂരെയല്ല.

പ്രഗ്യാന്‍ ഓജയുടെ ഉയര്‍ത്തെഴുന്നേല്പ് ഡെക്കാന്‍ നിരയില്‍ വലിയ ആത്മവിശ്വാസം കൊണ്ടുവന്നു. ഹര്‍ഭജനും മിശ്രക്കും പിന്നില്‍ നിഴലില്‍ നിന്നിരുന്ന ഓജയില്‍ ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റ് അര്‍പിച്ച വിശ്വാസം അത്രയധികമായിരുന്നു. രോഹിത് ശര്‍മയുടെ മച്വരിറ്റിയിലേക്കുള്ള വളര്‍ച്ചയും ഡെക്കാന്‍ ടീമില്‍ കാണാം.

ബാംഗ്ലൂര്‍ ടീമിലും കൊല്‍ക്കത്തയിലും മികച്ച യുവതാരങ്ങള്‍ക്ക് ഉയര്‍ന്ന് വരാനാവാത്തത് ഒരു പക്ഷേ ആ ടീമുകളുടെ മൊത്തത്തിലുള്ള പ്രകടനത്തിന്‍റെ പ്രതിഫലനം മൂലമാവാം. പേരെടുത്ത കളിക്കാരുടെ ബാഹുല്യമുള്ള പഞ്ചാബ് ടീമില്‍ നിന്നും എടുത്തുപറയത്തക്ക ഇന്ത്യന്‍ യുവരക്തങ്ങള്‍ ഉയര്‍ന്നില്ല. മുംബൈ ടീമില്‍ അബിഷേക് നായര്‍ ആദ്യം തിളങ്ങിയെങ്കിലും എടുത്തു പറയത്തക്ക പ്രകടനം നടത്താനായില്ല.

3 comments:

ഭ്രാന്തന്‍... 2009, മേയ് 11 11:55 AM  

ഐ. പി. എല്ലിന്‍റെ രണ്ടാം എഡീഷന്‍ ദക്ഷിണാഫ്രിക്കയില്‍ തകര്‍ക്കുമ്പോള്‍ ഒരു പിടി യുവ കളിക്കാരെ ഇന്ത്യന്‍ ക്രിക്കറ്റിനു കിട്ടി.

അരവിന്ദ് :: aravind 2009, മേയ് 11 1:20 PM  

കമ്രാന്‍ ഖാനാണ് മറ്റൊരു താരം.
ഏതു വകയില്‍? പയ്യന്‍ വെറും മാങ്ങയേറാണ്. ചക്കിംഗ് വെച്ച് കൊണ്ടുന്നും ഒരിടത്തും എത്താന്‍ പോണില്ല.
"റിഹാബിലിറ്റേഷന്‍' തുടങ്ങിയല്ലോ.

പ്രഗ്യാന്‍ ഓജാ
ജക്കാടി
പിന്നെ പാര്‍ട്ട് റ്റൈം സ്പിന്നര്‍മാര്‍
റോഹിത് ശര്‍മ
റെയ്ന
ഇത്രയും കൊള്ളാം.

ബാറ്റ്സമാന്മാരില്‍ നമന്‍ ഓജ്ജയൊക്കെ എത്ര പോകുമെന്ന് കണ്ടറിയണം.
കഴിഞ്ഞ ഐ പി എലില്‍ അസ്നോഡ്കര്‍ എന്തൊരു കളിയായിരുന്നു! ഇപ്പോള്‍ മരുന്നിനുപോലുമില്ല.

ശ്രീ 2009, മേയ് 11 2:02 PM  

മികച്ച യുവ കളിക്കാര്‍ ഇനിയും ഉയര്‍ന്നു വരട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു യഥാര്‍ത്ഥ ഐ.ഡി യിലൂടെ അഭിപ്രായം പറഞ്ഞോളൂ. അല്ലാത്തവ ഡിലീറ്റ് ചെയ്യപ്പെടും